മുതുകു നിവരുമ്പോൾ കഴുത്ത്‌?

ബാഗിന്റെ ഭാരം ചുമക്കെണ്ടതില്ല എന്നത് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മേന്മയായി ഉയർന്നു വന്ന വസ്തുതയാണ്. ശരിയാണ് താനും. ഇനി മേന്മയ്ക്കു വേണ്ടിയല്ല നിവർത്തികേടാണ് നമ്മളെ ഒരു സ്ക്രീനിൽ നിറയുന്ന പഠന ബോധന സംസ്കാരത്തിലേക്ക് എത്തിച്ചതും.

എന്തും കൂടുതൽ സ്വാധീനിക്കുക ആദ്യ പടിക്കാർക്കാണ്. അതായത് പ്രൈമറി ക്ലാസ്സുകാർക്ക്. സ്വന്തമായി ഫോണും ടീവീയും കിട്ടി, ചിലരൊക്കെ അധ്യാപകരെ അനുകരിച്ചു ക്ലാസ്സ്‌ എടുത്തു യു ട്യൂബ് മുതലാളിമാരായി, അങ്ങനെ നല്ല ചലനാത്മകമായ ഒരു തുടക്കം കിട്ടി.

എന്നാലും അവരെ ഇപ്പോൾ കാണുമ്പോൾ കല്ലെടുത്ത തുമ്പികൾ തന്നെ എന്ന് മനസ്സിലാവും. ഒരു പകൽ മുഴുവൻ കൂട്ടുകാരോടൊത്ത് കളിച്ചു പഠിച്ചിരുന്ന കാര്യങ്ങൾ എങ്ങനെ അര മണിക്കൂർ ക്ലാസ്സിൽ ഒതുങ്ങും? അല്ലെങ്കിൽ തന്നെ ആ കൂട്ടുകെട്ടിന്റെ, അംഗീകാരങ്ങളും നിരാസങ്ങളും ചേർന്ന അനുഭവങ്ങളുടെ വ്യാപ്തി ഇതിൽ കിട്ടില്ല എന്നത് ശരി തന്നെ.. പക്ഷെ ഇപ്പോളും പഠിപ്പിക്കപ്പെടുന്നത് ആ ക്ലാസ്സ്‌ റൂമിലേക്ക് വിഭാവനം ചെയ്ത ടെക്സ്റ്റ്‌ ബുക്കുകളും വർക്ക് ഷീറ്റുകളും തന്നെയാണ്. വീഡിയോ കണ്ടിരുന്ന കുട്ടികൾ കഴുത്തു വേദന പറഞ്ഞെന്ന് കേട്ട് ചെന്നപ്പോൾ അവർ അത് പല തവണ കാണാറുണ്ട് എന്ന് പറഞ്ഞു.ആവർത്തിച്ച് കണ്ട് പഠിക്കുക തന്നെ !

അവിടെ ആണ് മിനിമം ലെവൽ ഓഫ് എഡ്യൂക്കേഷൻ പോലെ പ്രൈമറി ക്ലാസ്സുകളിൽ ആകെ നേടേണ്ട മിനിമം ധാരണകളും ശേഷികളും ആർജ്ജിക്കാൻ വേണ്ട പ്രവർത്തനങ്ങൾ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ക്ലാസിനു ചേരുന്ന ഒരു വിദ്യാഭ്യാസ നയരേഖയുടെ ആവശ്യം. മണിക്കൂറുകൾ നീളുന്ന എഴുത്തും ഫോണിൽ നോട്ടവും കുറച്ചു ഇപ്പോളത്തെ വീട്ടവസ്ഥക്ക് ചേരുന്ന വർക്കുകൾ ചേർന്ന ജീവസ്സുറ്റ ഒരു പഠനകാലം കുട്ടിക്ക് കിട്ടണം.

ഒരിക്കലും സാധ്യമാവില്ലെന്ന് പറഞ്ഞിരുന്ന വീട്ടകവിദ്യാഭ്യാസം നടപ്പിലാക്കാൻ നമുക്ക് കഴിഞ്ഞുവെങ്കിൽ ഈ രീതിയിൽ ഫ്ലെക്സിബിൾ ആയ സിസ്റ്റത്തിലേക്കും നമുക്ക് കടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

ദി ഗുഡ് എർത്ത്

വായിച്ചാൽ ഉറക്കം കിട്ടുമെന്ന പൊതു ധാരണയെ തിരുത്തുന്ന ഒന്നാണ് പേൾ. എസ്. ബക്കിന്റെ ദി ഗുഡ് എർത്ത്. ഒരു വെറും ഗ്രാമീണനും അവന്റെ അടിമപ്പെണ്ണും എന്തൊക്കെയാണ് പറഞ്ഞു തരുന്നത് !

വാൻ ലാങ്ങിന്റെ മൃഗസമാനമായ ജീവിതത്തിലേക്കു കടന്നു വന്നു ഓ ലാൻ എന്ന അടിമപ്പെണ്ണ്, അവന്റെ ഭാര്യ. അവർ മിണ്ടാതെ കടന്നു പോയ വർഷങ്ങൾ , അധ്വാനങ്ങൾ, ദാരിദ്ര്യവും പലായനവും, അതിനിടയിലും കൈവിടാത്ത ഉത്തരവാദിത്വവും നമ്മെ ചിന്തിപ്പിക്കും.

ഓരോ തുള്ളി വിയർപ്പും കാത്തു വച്ചു കൃഷിഭൂമി സ്വന്തമാക്കാനും, അച്ഛനെ സംരക്ഷിക്കാനും , പണിക്കിടയിൽ ഓടിപ്പോയി പെറ്റു പിന്നെയും പണിയെടുക്കാനും അവർക്ക് കഴിഞ്ഞു.ജനിച്ചത് ആൺകുഞ്ഞാണെങ്കിൽ മാത്രമേ അതൊരു ജനനമായി അമ്മ പോലും കണക്കാക്കിയുള്ളു.അവസാനത്തെ പെൺകുഞ്ഞിന്റെ മൃതശരീരത്തിലെ മുറിവുകൾ വേദനിപ്പിക്കുന്നവയാണ്. കാരണം അതിലേറെ മുറിവേറ്റവൾ ആണ് ഓ ലാൻ.

ചൈനയുടെ ചരിത്രവും തിരശ്ശീലക്കപ്പുറത്ത് കഥയിൽ ഇടപെടുന്നു യുദ്ധങ്ങളും കലാപങ്ങളും കറുപ്പുമെല്ലാം വാൻ ലാങ്ങിന്റെ കർഷക ജീവിതത്തിൽ നിന്നും പ്രഭു ജീവിതത്തിലേക്കുള്ള യാത്രയിൽ വന്നു പോവുന്നു.അതെ സമയം വൈകാരികമായി ആൺ, പെൺ മനസ്സിൽ കയറി ദയവോടെ ചിരിക്കുന്നുമുണ്ട് എഴുത്തുകാരി.

ദാരിദ്ര്യത്തിൽ ഒത്തു പണിയാനും ശരീരതൃഷ്ണക്കു ശമനമാവാനും ആൺകുഞ്ഞുങ്ങളെ പ്രസവിക്കാനും വാൻ ലാങ്ങിന് ഓ ലാൻ എന്ന അടിമപ്പെണ്ണു മതിയായിരുന്നു.എന്നാൽ പ്രഭുവായപ്പോൾ പണികുറഞ്ഞപ്പോൾ പൂപോലൊരുത്തിയെ വേണമെന്നായി. ഓ ലാന്റെ മരണത്തിലും രോഗത്തിലും ദുഃഖം തോന്നുമ്പോളും വൈരൂപ്യത്തിൽ അയാൾ മുഖം തിരിക്കുന്നു. മകളെ ഇത്രമേൽ സ്നേഹിക്കുന്ന പിതാവ് , അടിമയായ കൊച്ചുപെൺകുട്ടിയെ സംരക്ഷിക്കുന്ന ഉടമ, അവളിൽ വാർദ്ധക്യത്തിലും കാമനകൾ സൂക്ഷിച്ച പുരുഷനൊക്കെ ആയി വാങ് ലാങ്‌ കഥ നയിക്കുന്നു.

ഇനി അനുഭവിക്കാൻ ഒന്നുമില്ലാത്ത ഓ ലാൻ. ഭിക്ഷാടനം, അടിമജീവിതം,പണിത്തിരക്കിലെ ദാമ്പത്യം, മക്കളെ പെറ്റുപൊറ്റൽ, ശിശു ഹത്യ, മരുമകളെന്ന സ്ഥാനം ഒടുവിൽ തന്റെ കൂടി വിയർപ്പിന്റെ ‘ഉടമയായ’ പുരുഷന്റെ അവഗണനയേറ്റ് രോഗിണിയായി മടക്കം.അബോധത്തിൽ പോലും തനിക്കത്ര വിലയില്ല, അവലക്ഷണമുള്ളവൾ അന്നെന്നൊക്കെ ഉള്ളുപൊള്ളിയവൾ.പെണ്ണേ നിന്നെ വച്ചാണിന്നും പെണ്ണളവുകൾ !

അടിമ പെൺജീവിതവും, ഗണികാലയ ജീവിതവും മൂല്യങ്ങളേതുമില്ലാത്ത ലൈഗീകതയും ലോട്ടസ്, കുക്കു എന്നിവർ വരച്ചു കാട്ടുന്നു. വടികൊണ്ടല്ലെങ്കിൽ കിടക്കയിൽ ശിക്ഷിക്കപ്പെടുന്ന അടിമജീവിതം ഓ ലനും പറയുന്നുണ്ടല്ലോ.

കാലം മാറി , യുവാവായ വാങ് ലാങ്ങിന്റെ വർദ്ധക്യത്തോടൊപ്പം മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ അങ്ങനെ കഥ പടരുന്നു.വയലിൽ നിന്നും പുസ്തകത്തിലേക്ക് തലമുറ മാറ്റപ്പെടുന്നു. പെണ്ണിലും പ്രണയത്തിലും വേഷത്തിലും മാറുമ്പോളും പട്ടണത്തിലേക്ക് താമസം മാറുമ്പോളും വാങ് ലാങ്ങിൽ മാറാതെ നിന്നത് ഒരേ ഒരു പ്രണയമാണ്. മണ്ണിനോടുള്ള മനുഷ്യന്റെ നിലക്കാത്ത പ്രണയം. മക്കളുടെ മിഴിയാലുള്ള വില്പനക്കരാറിൽ അതാണ് അവസാനിക്കുന്നതും.

ചരിത്രം തൊട്ടു തൊടാതെ അതി വൈകാരികത കലർത്താതെ മണ്ണിൽ നിന്നും മണ്ണിലേക്ക് യാത്രയാവുന്ന ഒരു ജന്മത്തിന്റെ സ്വാഭാവികമായ ഒരു കുറിച്ച് വയ്‌പ്പെന്ന് പറയാം ദി ഗുഡ് എർത്തിനെ.

The English Teacher, at a glance

The English teacher is an autobiographical novel of R. K Narayan. His books always uplifts us to a new way of thought and the simplicity of language attracts the average readers.

The story focuses on an ordinary college lecture “Krishna”, who leads a routine bounded life of a brahmin. As a teacher and as a human being he possess a quite practical and mechanical view in life. All the feelings were foolishness. His vision was so narrow that he considered that marriage is only for sexual satisfaction. He also considers the non paid selfless servant to keep the house properly.

But sometimes our predictions collapse even in a simple incident. Krishna changed his vision of life as he became a husband and father. He found himself takes care of wife’s needs, daughter’s laughs and so on.. He enjoyed the life with family. What a pleasure !There can be flowers even in single grasses. Happiness is reciting a poem with your love!Its also a single smile of of your kid.

Then the philosophical summary of novel appears before the reader. No gatherings will last for ever. All of us have to face the ultimate fait. Krishna was in search of a new better house, but his wife fell into illness. She left him after a few days of typhoid.

He lost the rhythm of life. The only way to engage in life was his daughter. He couldn’t dedicate his ability in his profession. He overcomes the crisis with the help of a medium who helps in communicating with souls. He tried to talk with his late wife. This effort helped him to regain his rhythm.

Krishna opens the doors of happiness. He gets a job in a primary school. There the head master plays an important role in the story. The experience of talking with his late wife explained so sincerely. As a widower the novel opens the page of inside blankness of the writer to us. While reading this portion I remembered the experience of reading the book of Justice V. R. Krishnayyar “Life after death”.

THE ENGLISH TEACHER by its simple language language and philosophical value contributes much for an ordinary reader. Through the normal, non husky narration R. K. Narayan reveals the tears that touches the ever non breakable laws of life.

രണ്ടാം വായന: ഇന്ത്യ അർദ്ധ രാത്രി മുതൽ അര നൂറ്റാണ്ട്

പേര് സൂചിപ്പിക്കും വിധം തീർത്തും കാലത്തോട് ചേർന്നു നിൽക്കുന്നൊരു കൃതിയാണിത്. ശശി തരൂർ രാഷ്ട്രീയക്കാരനാവുന്നതിനു മുൻപ് എഴുതിയ പുസ്തകം എന്നു പ്രത്യേകം പറയണം. പ്രസിദ്ധീകരിച്ച് വർഷങ്ങൾ ആയതിനാലും വിവിധ കാരണങ്ങളാൽ ചർച്ചാവിഷയമായതിനാലും ഒരു ശരാശരി വായനക്കാരന് പോലും പരിചിതമായിരിക്കും ഈ പുസ്തകം. അതുകൊണ്ട് തന്നെ ഇതിന്റെ ഉള്ളടക്കവും തരൂരിന്റ കാഴ്ചപ്പാടുകളും ഒന്നുമല്ല ഞാൻ രണ്ടാം വായനയിൽ ലക്ഷ്യമിട്ടത്. സത്യത്തിൽ ഈ പുസ്തകം എന്നെ സംബന്ധിച്ചിടത്തോളം നേരത്തെ വായിച്ചു പോയ ഒന്നാണ്. ഒരു ഡിഗ്രി വിദ്യാർത്ഥിക്ക് സഹജമായ ജിജ്ജാസയോടെ ഞാൻ വായിച്ച പലതിൽ ഒന്നായി ഇതിനെ വിട്ടു കളയാൻ തോന്നിയില്ല.

അതിന് കാരണം അതിന്റെ വിവർത്തകനായ എം. പി സദാശിവന്റെ കൂടി മികവാണെന്നു അവകാശപ്പെടാം എന്നു തോന്നുന്നു. ചരിത്രം ഒരു വിഷയമായി പഠിക്കാത്തത് കൊണ്ടോ പഠിച്ചത് മുഴുവൻ യുദ്ധങ്ങളും രാജാക്കന്മാരും ആയതു കൊണ്ടോ സ്വതന്ത്ര ഇന്ത്യയുടെ പിന്നീടുള്ള നാളുകൾ അത്ര പരിചിതമല്ലായിരുന്നു. അവിടെയാണ് തരൂർ ആത്മാംശം ചേർത്ത് ഒരു വിശ്വ പൗരന്റെ വീക്ഷണകോണിലൂടെ ഈ കാലഘട്ടത്തെ നോക്കി കാണുന്നത്.

സ്വാതന്ത്ര്യ സമരം മുതൽ ഓരോ സർക്കാരുകളും പ്രതിപാദിക്കപ്പെടുന്നു. ഐ. എൻ. സി ചരിത്രം, വ്യക്തിപൂജ, ഡി. എം. കെ യുടെ വളർച്ച തുടങ്ങി മഹാഭാരതം സീരിയൽ സ്ക്രിപ്റ്റ് എഴുതിയ മുസ്ലിം വരെ വിശദമായി പറയുന്നുണ്ട്.

മുംബയിൽ നിന്നും പാലക്കാട്ടെ തറവാട്ടിൽ എത്തുമ്പോൾ കണ്ട മാറ്റങ്ങളിലൂടെ ഭൂ പരിഷ്കരണവും ജാതിവ്യവസ്ഥയിലെ മാറ്റങ്ങളും ഏതൊരാൾക്കും അനുഭവവേദ്യമാവും. അതിനെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നുമുണ്ട്.

ജനാധിപത്യം, അധികാരവികേന്ദ്രികരണം എല്ലാം നൂലിഴ കീറി വിശകലനം ചെയ്യുന്ന ഗ്രന്ഥത്തിൽ എല്ലായിടത്തും ഇന്ത്യൻ സംസ്കാരത്തെയും വിശിഷ്യാ ഹിന്ദുമതത്തെയും മുറുകെ പിടിക്കുന്നുണ്ട് എഴുത്തുകാരൻ. ഇന്ത്യയെന്ന പേരുപോലെ തന്നെ ഹിന്ദു മതവും സഹിഷ്ണുതയുടേതാണെന്നു പറഞ്ഞു വെക്കുന്നുണ്ട് തരൂർ. പ്രതിപാദിക്കുന്ന രാഷ്ട്രീയ നേതാക്കളെ സൂക്ഷ്മമായി നിരീക്ഷിച്ചു വിവരിക്കുന്നതും ആകർഷകമാണ്. ബ്രാഹ്മണ സഹജമായ മുൻകോപമുള്ള ലോകത്തെ മുഴുവൻ സ്നേഹിച്ച മഹാനായി നെഹ്രുവിനെയും , ഇസങ്ങളിൽ വിശ്വാസമില്ല എന്നു പറഞ്ഞ ഇന്ദിര ഗാന്ധിയെയും മിതഭാഷിയും സ്വകാര്യത ഇഷ്ടപ്പെടുന്നവളുമായ സോണിയ ഗാന്ധിയും ഒക്കെ ഇന്ന് വായിക്കപ്പെടുമ്പോൾ ചിരിയുണർത്തും. ആദ്യം വായിക്കുമ്പോൾ ഇദ്ദേഹം രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല താനും.

ഇന്ത്യയുടെ രാഷ്ട്രീയ സാംസ്‌കാരിക വൈവിധ്യങ്ങൾ ഭക്ഷണത്തിലും പ്രതിപാദിക്കുന്നു. എണ്ണമറ്റ രുചിയിൽ ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങു കറിപോലെ.. ഓരോ ജാതിക്കും പ്രദേശത്തിനും മതത്തിനും അതിലും സ്വാധീനമുണ്ട്.

ഇന്ന് രണ്ടാം വായനയിൽ ഈ പുസ്തകത്തെ ഉൾപ്പെടുത്താൻ കാരണം ഉണ്ടായിരുന്നതിൽ നിന്നും കുറച്ചു കൂടി വിശാലമായി ഇന്ത്യയെ, ചരിത്രത്തെ , സംസ്കാരത്തെ നോക്കിക്കാണാൻ എന്നെ സഹായിച്ച കൃതി എന്ന പ്രത്യേകതയാണ്.

പ്രകൃതി വിസ്മയങ്ങൾ

26/12/2019 ലെ സൂര്യഗ്രഹണം പ്രകൃതിയുടെ അനേകം വിസ്മയങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. ശാസ്ത്ര ബോധം വളർത്തുന്ന തരത്തിൽ ഗ്രഹണം വീക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ A. U. P. S ശ്രീകൃഷ്ണപുരത്തിൽ ഒരുക്കിയിരുന്നു. അച്യുതൻ മാസ്റ്ററുടെ നേതൃത്വത്തിൽ ആണ് പ്രദർശനം നടന്നത്..

കേരളപ്പിറവി ഇങ്ങനെ മതിയോ?

കേരളം ഒരു ഭൂ പ്രദേശമായിട്ടല്ല പകരം മലയാളമെന്ന പൊതു ഭാഷയിലൂടെ ആണ് ജന്മം കൊണ്ടത്. 63മത് ജന്മദിനത്തിൽ നാം എന്തു ചെയ്തു? അല്ലെങ്കിൽ എന്തു ചെയ്യണം എന്ന് ചിന്തിക്കാം. തനതു വസ്ത്രങ്ങൾ അതായത് സെറ്റുസാരി, മുണ്ട് ഒക്കെ അണിഞ്ഞു ആദരിച്ചു കളയാം എന്നാണെങ്കിൽ തെറ്റി.

വ്യത്യസ്തമായൊരു കേരളപ്പിറവി ദിനത്തിനായി ശ്രമിച്ചു. വർഷങ്ങൾ കൊണ്ട് കാണാതെ പോയ പദങ്ങൾ ധാരാളമുണ്ട് മലയാളത്തിൽ. പല കാരണങ്ങൾ കൊണ്ട്, ഉപയോഗിക്കാതെയായി , പുതു തലമുറ അറിയാത്ത വാക്കുകൾ…

ഉദാ :കരിക്കാടി, ഏൻ,(അടിമത്തവുമായി ബന്ധപ്പെട്ടവ )

പൂതി,

വിദ്യാലയ അനുഭവ പരിപാടി

ഡി. എൽ. എഡ് മൂന്നാം സെമെസ്റ്റർ വിദ്യാലയ അനുഭവ പരിപാടിയുടെ ഭാഗമായി 45ദിവസം വേട്ടേക്കര എ. എൽ. പി സ്കൂളിൽ ആയിരുന്നു ഇന്നലെ വരെ. പൊതുവിദ്യാലയങ്ങളുടെ പ്രസരിപ്പും സൗഹൃദവും ഏറെ ആകർഷിച്ചു. അക്കാദമികവും അക്കാദമികേതരവുമായ മേഖലയിൽ തനതായൊരു സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്..

ഈ കാലയളവിൽ മികച്ച നിർദ്ദേശങ്ങളും മാതൃകകളും നൽകിയ മെന്റർ ശ്രീ. സുശാന്ത് മാസ്റ്റർ, പ്രധാനാധ്യാപിക സുമ ടീച്ചർ, അരുൺ മാസ്റ്റർ, ഐശ്വര്യ ടീച്ചർ … എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി..

പതിപ്പ്, ക്വിസ്, ഡിജിറ്റൽ ക്ലാസ്സ്‌റൂം എക്സ്പീരിയൻസ് അങ്ങനെ എന്തിനും ഒപ്പം കലമ്പിയർത്തു വന്ന കുഞ്ഞുങ്ങൾ.. അവരോട് പ്രത്യേകം നന്ദി..

കണക്കു പുസ്തകത്തിൽ പെടാത്തത്

നാല്പത്തഞ്ചു ദിവസത്തെ വിദ്യാലയ അനുഭവ പരിപാടിക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരുപാട് വർക്കുകൾ ഉണ്ടായിരുന്നു. അതിന് പുറമെ ഒരു കയ്യെഴുത്തു പതിപ്പ് തയ്യാറാക്കാൻ ശ്രമിച്ചു. അതാണ് ഇതളുകൾ.സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ. ജയശങ്കർ മാഷ് ഇതളുകൾ വിദ്യാർത്ഥികൾക്ക് നൽകി പ്രകാശനം ചെയ്തു.

ഭാഷ എന്നാൽ…

പൊതുവിദ്യാലയങ്ങളുടെ ക്ലാസ്സുമുറികൾ ഭാഷാവൈവിധ്യം പൂത്തുനിറയുകയാണ്. കുഗ്രാമങ്ങളിൽ പോലും കാണും ഒരു ഹിന്ദി, തമിഴ് പഠിതാവ്. തൊഴിൽ തേടിവന്ന സാധാരണക്കാരുടെ മക്കൾ !അവരിൽ ചിലർ ഭാഷ പഠിച്ചു നമ്മളെ പോലെ സംസാരിക്കാൻ തുടങ്ങിയവരായിരിക്കും. മറ്റുകൂട്ടർ പഠിച്ചു വരുന്നേ ഉണ്ടാവൂ.

ആ രണ്ടുകൂട്ടരേയും നേരിട്ട് അറിയാം. അവർക്കു ഭാഷ എന്താണ് എന്ന് ഇന്ന് തെളിഞ്ഞു. മൂന്നാം ക്ലാസ്സിൽ പരിസരപഠനം എടുക്കുമ്പോൾ യാദൃശ്ചീകമായി ഭക്ഷണ വിഭവങ്ങളെ കുറിച്ച് പറഞ്ഞ് പറഞ്ഞ് തൈരുസാദം എന്ന് പറഞ്ഞതും ഒരു വിളി..” ടീച്ചറേ… ”

നേരത്തെ പറഞ്ഞതിൽ പെട്ട കുട്ടിയാണ്. മലയാളം നന്നായി അറിയാം. പക്ഷേ അവന്റെ നാട്ടിലെ വിഭവത്തിന്റെ പേര് അവനിൽ ഒരു വൈബ്രേഷൻ സൃഷ്‌ടിച്ച പോലെ. നാട്ടിലെ മറ്റു വിഭവങ്ങളെ പറ്റി പറയാൻ എന്തായിരുന്നു ദൃതി !അവൻ പറയാതെ പറയുകയിരുന്നു എന്റെ ഭാഷ, എന്റെ രുചി, എന്റെ സംസ്കാരം … അതിനോടുള്ള പ്രിയം !

ഒറിഗാമി വീട്ടിൽ house എന്നും വീടെന്നും എഴുതിയിട്ടും തെളിയാത്ത മുഖത്തു ഹിന്ദിയിൽ ഘർ എഴുതിയപ്പോൾ പുഞ്ചിരി വിടർന്നതും ഇന്നലെ ആണ്.

ഭാഷാ സമരങ്ങളുടെ കാലഘട്ടത്തിൽ ചേർത്ത് സ്മരിക്കേണ്ട സ്വാനുഭവം കൂടി പറയാം. വള്ളുവനാടൻ മലയാളം കേട്ടേറെ കാലം കഴിഞ്ഞു ഒരുദിവസം “എന്തേ വൈകീത്? അമ്പലോം കാവും ഒക്കെ അടച്ചിട്ടാണോ വരണത്? “എന്ന് കേട്ടപ്പോൾ തോന്നിയ ഒരു സ്വന്തം എന്ന ധാരണ (=മിഥ്യാധാരണ )എത്ര ശക്തമായിരുന്നെന്നോ !

അതാണ് പറയുന്നത് ഭാഷ എന്നാൽ എന്തെന്ന് നിർവചിക്കാൻ പ്രയാസമാണെന്ന്.

മാറണം കലോത്സവങ്ങളും

TTI ജില്ലാ കലോത്സവം നടന്ന പശ്ചാത്തലത്തിൽ ഉയർന്നു കേട്ട ചിന്തയാണ് മാറ്റങ്ങൾ വരണമല്ലോ എന്നത്. പണ്ട് സ്കൂൾ കലോത്സവങ്ങൾക്കൊപ്പമാണ് TTI കലോത്സവങ്ങളും നടന്നിരുന്നത്. പിന്നീട് ഒറ്റക്ക് നടത്താൻ തുടങ്ങിയിട്ടും ഇനങ്ങൾ പരിഷ്കരിച്ചില്ല.

യഥാർത്ഥത്തിൽ ഭാവി അധ്യാപകർ മുൻ‌തൂക്കം നൽകേണ്ട മേഖലയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ വരുന്ന മാറ്റങ്ങൾ അനുസരിച്ചു പരിഷ്കരിക്കപ്പെടുകയും വേണം ഈ മേളകൾ.

ഭാവിയുടെ ശിൽപികൾ എന്ന നിലയിൽ ശോഭിക്കാൻ ഉതകും വിധത്തിൽ ഒരനുഭവം ആവണം ഇത്തരം മേളകൾ പ്രദാനം ചെയ്യേണ്ടത്.

ഹൈടെക് ക്ലാസ്സ്‌ മുറിയിലെ അധ്യാപനത്തിനു സഹായകമാവുന്ന ശേഷികളും വിലയിരുത്തപ്പെടേണം.

മാറ്റങ്ങൾ ഉണ്ടാവട്ടെ.